വിവാഹപൂർവ പരിശീലന പദ്ധതി തുടങ്ങി

പഴയങ്ങാടി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ പയ്യന്നൂർ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം വാദിഹുദ വിമൻസ് അക്കാദമിയിൽ നടത്തുന്ന വിവാഹപൂർവ പരിശീലന പദ്ധതി മാടായി ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡൻറ് എസ്.കെ. ആബിദ ഉദ്ഘാടനംചെയ്തു. വാദിഹുദ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് ഡയറക്ടർ ഫാറൂഖ് ഉസ്മാൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രതിനിധി മുഹമ്മദ്‌ പദ്ധതി വിശദീകരിച്ചു. അബ്ദുസ്സലാം നദ്‌വി, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ സ്വാഗതവും ഫാത്തിമത് ഹിബ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.