ശ്രീകണ്ഠപുരം: ഐച്ചേരി ചെരിക്കോട് നെൽവയലും തണ്ണീർത്തടവും വ്യാപകമായി മണ്ണിട്ട് നികത്തുന്നു. ഐച്ചേരി - അമ്പത്താറ് റോഡരികിലാണ് വയലും തണ്ണീർത്തടവും അധികൃതരുടെ മൗനാനുമതിയോടെ നികത്തുന്നത്. വർഷങ്ങളായി നെൽകൃഷി നടത്തിയിരുന്ന ഇവിടത്തെ വയലുകളിൽ വാഴ നട്ടശേഷം പിന്നീട് കവുങ്ങുകളും നടുകയായിരുന്നു. തുടർന്നാണ് ഏക്കർകണക്കിന് വയലും തണ്ണീർത്തടവും മണ്ണിട്ട് നികത്തിയത്. ശ്രീകണ്ഠപുരം വില്ലേജ് അധികൃതരെ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. കർശനനിയമമുണ്ടായിട്ടും ഇത് തടയാൻ നടപടിയില്ല. വയലും തണ്ണീർത്തടവും മൂടുന്നത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ രാഘവൻ കാവുമ്പായി ജില്ല കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.