ശ്രീകണ്ഠപുരം: നഗരസഭ കൗൺസിലറും സി.പി.എം കാവുമ്പായി ബ്രാഞ്ച് സെക്രട്ടറിയുമായ . ശ്രീകണ്ഠപുരം നഗരസഭയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു. കാവുമ്പായിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നഗരസഭ ചെയർമാൻ പി.പി. രാഘവൻ, സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം ടി.കെ. ഗോവിന്ദൻ, പി.വി. ഗോപിനാഥ്, ഏരിയ സെക്രട്ടറി എം. വേലായുധൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ഒ. മാധവൻ, പി.ജെ. ആൻറണി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. സർവകക്ഷി അനുശോചന യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി. രാഘവൻ അധ്യക്ഷത വഹിച്ചു. എം.സി. ഹരിദാസൻ, എം.ഒ. മാധവൻ, സി. രവീന്ദ്രൻ, വി.വി. ശശീന്ദ്രൻ, സി.സി. മാമുഹാജി തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ഹാളിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 'തെരുവിെൻറ പ്രതിരോധം' ജാഥക്ക് സ്വീകരണം ശ്രീകണ്ഠപുരം: കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നയങ്ങൾക്കെതിരെയും അന്യായമായ ഒഴിപ്പിക്കലിനെതിരെയും വഴിയോര കച്ചവട ഫെഡറേഷൻ (സി.ഐ.ടി.യു) നടത്തുന്ന 'തെരുവിെൻറ പ്രതിരോധം' വടക്കൻ മേഖല ജാഥക്ക് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ എം. ബാപ്പൂട്ടി, ടി.കെ. ശശി, അക്ബർ കാനാത്ത്, സി. ഗോപി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.