ആലക്കോട്: ഹരിതകേരള പദ്ധതിയിൽ ഉദയഗിരി പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിെൻറ ഭാഗമായി കടകളിൽനിന്നുള്ള പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചു. കാർത്തികപുരത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എം.എ. ജോൺസണിെൻറ പക്കൽനിന്ന് ഉദയഗിരി പഞ്ചായത്ത് പ്രസിഡൻറ് മിനി മാത്യു പ്ലാസ്റ്റിക് ഏറ്റുവാങ്ങി ഉദ്ഘാടനംചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സരിത മാത്യു, പഞ്ചായത്ത് സെക്രട്ടറി ഒ.എം. ജോർജ്, പഞ്ചായത്തംഗങ്ങളായ ജോസഫ് വട്ടക്കൊട്ടയിൽ, മാനുവൽ വടക്കേമുറി, പഞ്ചായത്ത് അസി. സെക്രട്ടറി പി.എ. ജോസഫ്, വി.ഇ.ഒമാരായ എ.ആർ. പ്രദീപ്, മുഹമ്മദ് ബഷീർ, ഏകോപന സമിതി കാർത്തികപുരം യൂനിറ്റ് സെക്രട്ടറി വിജയൻ പോത്തനാമല എന്നിവർ സംസാരിച്ചു. Cap: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനതല സർഗോത്സവം പ്രസംഗ മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ആലേക്കാട് നിർമല യു.പി സ്കൂൾ വിദ്യാർഥി റിഗ ബാബു. ആലക്കോട് ടൗണിലെ പീപ്പിൾസ് ബുക്ക്സ്റ്റാൾ ഉടമ ബാബുജോസഫിെൻറ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.