പോഷകാഹാര പാചക മത്സരം

പെരിങ്ങോം: കുട്ടികളെ രുചികരവും വൈവിധ്യവുമായ ഭക്ഷണ ശീലത്തിലേക്ക് കൊണ്ടുവരുന്നതിനായി പെരിങ്ങോം വയക്കര പഞ്ചായത്ത് ഐ.സി.ഡി.എസ് നേതൃത്വത്തില്‍ പാചക മത്സരം നടത്തി. പൂരക പോഷകാഹാര വാരാചരണ ഭാഗമായി നടന്ന പരിപാടിയില്‍ പഞ്ചായത്തിലെ 40 അംഗന്‍വാടികളില്‍ നിന്ന് കൗമാരപ്രായക്കാരായ നൂറോളം പെണ്‍കുട്ടികള്‍ പങ്കെടുത്തു. നാടന്‍ ഭക്ഷണങ്ങളായ പുട്ട്, ഇഡലി, ഇടിയപ്പം എന്നിവക്കൊപ്പം കേക്ക്, പുഡ്ഡിങ്, വിവിധതരം പായസങ്ങള്‍, ബിരിയാണി എന്നിവയെല്ലാം കുട്ടികള്‍ തയാറാക്കി മത്സരത്തിന് എത്തിച്ചിരുന്നു. പെരിങ്ങോം വയക്കര പഞ്ചായത്ത് ഹാളില്‍ നടന്ന മത്സരം പ്രസിഡൻറ് പി. നളിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ. നളിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി.കെ. മഞ്ജുഷ, അസി. കൃഷി ഓഫിസര്‍ രമേശന്‍ പേരൂല്‍, ഐ.സി.ഡി.എസ് സൂപ്പർവൈസര്‍ കെ. ബീന എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.