പയ്യന്നൂർ: കടന്നപ്പള്ളി പ്രദേശത്തുകൂടി 13 വർഷമായി തുടരുന്ന ബസ് സർവിസ് കെ.എസ്.ആർ.ടി.സി മൂന്നു മാസത്തോളമായി നിർത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പയ്യന്നൂർ ഡിപ്പോ ഉപരോധിച്ചു. ശനിയാഴ്ച രാവിലെ 10ന് ഡി.വൈ.എഫ്.ഐ കടന്നപ്പള്ളി സൗത്ത് മേഖല കമ്മിറ്റി നേതൃത്വത്തിൽ ജില്ല ട്രാൻസ്പോർട്ട് ഓഫിസർ കെ. യൂസഫിനെ ഡിപ്പോയിൽ രണ്ടു മണിക്കൂറോളം തടഞ്ഞുവെച്ചു. ഒടുവിൽ സോണൽ ഓഫിസറുമായി സംസാരിച്ച് ഈ മാസം 25ന് മുമ്പ് സർവിസ് പുനരാരംഭിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. രാവിലെ പയ്യന്നൂർ പെരുമ്പ നാഷനൽ കോളജ് സ്റ്റോപ്പിൽ നിന്ന് ഡിപ്പോയിലേക്ക് മാർച്ചും നടത്തിയിരുന്നു. സമരത്തിന് സി.പി.എം സൗത്ത് ലോക്കൽ സെക്രട്ടറി ടി.വി. മോഹനൻ, ലോക്കൽ കമ്മിറ്റി അംഗം കെ. രഘു, ഡി.വൈ.എഫ്.ഐ നേതാക്കളായ പി.കെ. പ്രതീഷ്, എസ്.കെ. വിനീത്, എം. രജീഷ്, ഇ.ടി. പ്രവീൺ, എസ്.കെ. രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. റൂട്ട് ലാഭകരമല്ലെന്ന് പറഞ്ഞാണ് സർവിസ് നിർത്തിയത്. എന്നാൽ, ഇത് തെറ്റാണെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമീണ സർവിസുകൾ റദ്ദാക്കിയതിെൻറ ഭാഗമായാണ് ബസ് നിർത്തിയതെന്നാണ് ആരോപണം. ബസ് നിർത്തലാക്കിയത് 'മാധ്യമം' റിപ്പോർട്ടു ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.