പൂർവവിദ്യാർഥി സംഗമം

കണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 2000-2005 അധ്യയനവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞിറങ്ങിയ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. ഓർമത്തോപ്പ് അലുമ്നിയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമം പ്രധാനാധ്യാപിക കെ.എം. സാബിറ ഉദ്ഘാടനം ചെയ്തു. ഓർമത്തോപ്പ് വൈസ് പ്രസിഡൻറ് ജെ.എൻ. സമീറ അധ്യക്ഷത വഹിച്ചു. അഫ്സൽ മഠത്തിൽ സ്വാഗതവും എം.സി. അബ്ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു. സ്കൂൾ മദർ പി.ടി.എ പ്രസിഡൻറ് റൂബിയ സാദിഖ, ടി. ശറഫുദ്ദീൻ, നൗഫൽ കുരിക്കൾ, നിസാർ സൂപ്യാർ, ബി.കെ. ഫസൽ, ഉമർ ഫാറൂഖ്, കണ്ണൂർ ഷാഫി തുടങ്ങിയവർ സംസാരിച്ചു. റൗളബി, ജഫ്ന, ഷഹീദ, ജസീല, സബ്രി, അനു ജിജേഷ്, ഇബ്തിഷ എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.