ഇന്ന് തിരിതെളിയും; പയ്യന്നൂരിന് ഇനി ശുദ്ധസംഗീതത്തി​െൻറ പെരുമഴക്കാലം

പയ്യന്നൂർ: 15ാമത് തുരീയം സംഗീതോത്സവത്തിന് ഇന്ന് പയ്യന്നൂർ അയോധ്യ ഓഡിറ്റോറിയത്തിൽ തിരിതെളിയും. പോത്താങ്കണ്ടം ആനന്ദഭവനമാണ് സംഗീതോത്സവത്തിന് അരങ്ങൊരുക്കുന്നത്. പ്രശസ്തരായ സംഗീതജ്ഞർ പെങ്കടുക്കുന്ന സംഗീതോത്സവം ജൂലൈ 29 വരെ നീണ്ടുനിൽക്കും. പുല്ലാങ്കുഴൽ വിസ്മയം പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ മുതൽ കർണാടക സംഗീതലോകത്തി​െൻറ കുലപതി ഒ.എസ്. ത്യാഗരാജൻ വരെയുള്ളവർ പയ്യന്നൂരിലെ വേദിയിലെത്തും. കർണാടക സംഗീത ലോകത്തെ പോരാളിയുടെ ശബ്ദമായ ടി.എം. കൃഷ്ണയും യുവഗായകരായ മദ്രാസ് പി. ഉണ്ണികൃഷ്ണൻ, സഞ്ജയ് സുബ്രഹ്മണ്യം, ജയന്തി കുമരേഷ്, മമ്പലം സഹോദരിമാർ, സാകേത് രാമൻ എന്നിവരെല്ലാം വീണ്ടും തുരീയം വേദിയിൽ എത്തും. പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട്, ഭജൻസൊപൊരി, അശ്വിനി ശങ്കർ, ടെസിന്തർ മജുംദാർ, മൈഥിലി ഠാക്കൂർ, ഡോ.അലങ്കാർ സിങ്, മിശ്ര സഹോദരന്മാർ, രമേഷ് നാരായണൻ, വെങ്കിടേഷ് കുമാർ തുടങ്ങി അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞരും പെങ്കടുക്കും. ഇരുന്നൂറോളം പ്രതിഭകളാണ് സംഗീതോത്സവത്തിന് പയ്യന്നൂരിലെത്തുക. ജയ്പൂരിലെ പണ്ഡിറ്റ് വിശ്വമോഹനൻ ഭട്ടി​െൻറ മോഹനവീണയിൽ ഹിന്ദുസ്ഥാനി കച്ചേരിയോടെയാണ് തുടക്കം. പണ്ഡിറ്റ് രാംകുമാർ മിശ്ര തബല വായിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.