കുടുംബ​ശ്രീ ജില്ലയിൽ തിയറ്റർ രംഗത്തും ചുവടുറപ്പിക്കുന്നു

കാസർകോട്: സ്ത്രീ ശാക്തീകരണത്തി​െൻറ വിവിധ മേഖലകൾ കീഴടക്കുന്ന കുടുംബശ്രീ ജില്ലയിൽ തിയറ്റർ കലാരംഗത്തേക്കും. കുടുംബശ്രീയുടെ 20-ാം വാർഷികത്തി​െൻറ ഭാഗമായാണ് തിയറ്റർ ആരംഭിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ കലാ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രഫഷനൽ രംഗത്ത് എത്തിക്കുകയുമാണ് ലക്ഷ്യം. കുടുംബശ്രീ സംസ്ഥാനതലത്തിൽ നടത്തിയ കലാമേളയിൽ തുടർച്ചയായി രണ്ടു വർഷവും ഓവറോൾ ചാമ്പ്യൻഷിപ് നേടിയത് കാസർകോട് കുടുംബശ്രീ ജില്ല മിഷനായിരുന്നു. സംഗീതം, നൃത്തം, നാടകം, നാടൻകല രൂപങ്ങൾ എന്നിവക്ക് ദൃശ്യാവിഷ്കാരം നൽകിക്കൊണ്ട് പ്രഫഷനൽ രംഗത്ത് ഹരിശ്രീ കുറിക്കും. മേയ് 31ന് ഉച്ചക്ക് രണ്ടിന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി രണ്ടാംസ്ഥാനം നേടിത്തന്ന കുടുംബശ്രീ കലാകാരികളെയും പരിശീലകരെയും അനുമോദിക്കുന്ന ചടങ്ങിൽ കുടുംബശ്രീ തിയറ്റേഴ്സി​െൻറ ഉദ്ഘാടനവും മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. പി.കരുണാകരൻ എം.പി അധ്യക്ഷത വഹിക്കും. സംസ്ഥാന കലാമേളയിൽ സമ്മാനാർഹമായ പരിപാടികളുടെ അവതരണം രാവിലെ പത്തുമുതൽ നടക്കും. വാർത്തസമ്മേളനത്തിൽ കുടുംബശ്രീ അസിസ്റ്റൻറ് ജില്ല മിഷൻ കോഒാഡിനേറ്റർ ഡി.ഹരിദാസ്, അസിസ്റ്റൻറ് ജില്ല മിഷൻ കോഒാഡിനേറ്റർ പി.പ്രകാശൻ, ജില്ല േപ്രാഗ്രാം മാനേജർ ഇ. സൈജു, എം.വി. ഗ്രീഷ്മ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.