ചിണ്ടൻ വധം: കുറ്റപത്രം സമർപ്പിച്ചു

കാഞ്ഞങ്ങാട്: കരിന്തളം കരിമ്പിൽ എസ്റ്റേറ്റിലെ മേസ്ത്രി കാലിച്ചാമരം പള്ളപ്പാറയിലെ പയങ്ങപ്പാടൻ ചിണ്ടനെ കൊലപ്പെടുത്തി പണം കവർന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപ്പെടുത്താനുപയോഗിച്ച മരത്തടിയും കല്ലും ഉൾപ്പെടെയുള്ള തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ഫെബ്രുവരി 24നാണ് ചിണ്ടനെ എസ്റ്റേറ്റിനകത്തെ ചൂരപ്പടവ് കാവിനടുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നീലേശ്വരം സി.ഐയുടെ ചുമതല വഹിച്ചിരുന്ന വെള്ളരിക്കുണ്ട് സി.ഐ എം. സുനിൽകുമാറി​െൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ്റ്റേറ്റിലെ തൊഴിലാളി തമിഴ്നാട് സ്വദേശി പാർത്ഥിപൻ എന്ന രമേശനെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. തൊഴിലാളികൾക്ക് കൂലി നൽകേണ്ട ദിവസമായതിനാൽ ചിണ്ട​െൻറ കൈയിൽ ധാരാളം പണം ഉണ്ടാകുമെന്ന ധാരണയിൽ നേരത്തെ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ഇടവഴിയിലൂടെ നടന്നുപോവുകയായിരുന്ന ചിണ്ടനെ പതിയിരുന്ന് തലക്ക് മരത്തടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം കല്ലുകൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചിണ്ട​െൻറ കൈയിലുണ്ടായിരുന്ന പണവും കവർന്നതായി കുറ്റപത്രത്തിൽ പറയുന്നു. 70 സാക്ഷികളാണ് കേസിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.