ഡീസൽ വാങ്ങുന്നതിലെ അശാസ്​ത്രീയത: കെ.എസ്​.ആർ.ടി.സി ഇന്ധന ഡിപ്പോകൾ മാറ്റി

കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസുകളിൽ ഡീസൽ അടിക്കുന്നതിൽ നിലനിന്ന അശാസ്ത്രീയത പുതിയ വിലക്കയറ്റത്തി​െൻറ പശ്ചാത്തലത്തിൽ മാറ്റി. െഎ.ഒ.സിയുടെ മംഗളൂരു, മൈസൂരു, ഇരുമ്പനം ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിലേക്ക് എത്തിച്ചിരുന്ന ഡീസൽ അമിത െചലവ് ചുരുക്കുന്നതി​െൻറ ഭാഗമായി ഡിപ്പോകൾക്ക് സമീപമുള്ള പമ്പുകളിലേക്ക് മാറ്റിനിശ്ചയിച്ച് കോർപറേഷൻ എം.ഡി ഉത്തരവിറക്കി. പുതിയ നിർദേശമനുസരിച്ച് എറണാകുളം, പാലക്കാട്, ചാലക്കുടി, ഗുരുവായൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ സംഭരണികളിൽനിന്ന് െഎ.ഒ.സി കെ.എസ്.ആർ.ടി.സിക്ക് അതത് ജില്ലകളിലേക്കുള്ള ഡീസൽ എത്തിക്കും. മംഗളൂരുവിൽനിന്ന് കാസർേകാട്, കണ്ണൂർ, കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, തൊട്ടിൽപാലം, കോഴിക്കോട്, പൊന്നാനി, ഗുരുവായൂർ, ചാലക്കുടി, മാള എന്നീ യൂനിറ്റുകളിലേക്കാണ് ഇതുവരെ ഡീസൽ എത്തിച്ചിരുന്നത്. മംഗളൂരുവിലെ നിരക്കും ഇവിടങ്ങളിലെ നിരക്കും തമ്മിൽ വ്യത്യാസമുണ്ട്. മൈസൂരുവിൽനിന്ന് പാലക്കാട്, ചിറ്റൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, യൂനിറ്റുകൾക്കാണ് നൽകിവന്നത്. അശാസ്ത്രീയമായിരുന്നു ഇൗ സംവിധാനം. അടിക്കടി ഡീസൽ വിലക്കയറ്റംകൂടിയായേതാടെ െചലവിൽ വലിയ അന്തരമാണ് പ്രകടമായത്. മംഗളൂരു, മൈസൂരു സംഭരണികളെ ഉപേക്ഷിക്കുേമ്പാൾ െചലവിൽ വലിയ വ്യത്യാസമാണ് വരുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.