കണ്ണൂര്‍: കേരളത്തില്‍ നിയമവാഴ്ച പരിപൂര്‍ണമായി തകര്ന്നുവെന്നതിെൻറ തെളിവാണ് കോട്ടയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവവും ഇരിങ്ങാലക്കുടയില്‍ മകനെ തേടിയെത്തിയ ഗുണ്ടാസംഘം പിതാവിനെ കൊലപ്പെടുത്തിയ സംഭവവുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. കെവിെൻറ ജീവന്‍ സംരക്ഷിക്കാന്‍ ഭാര്യ കേണപേക്ഷിച്ചിട്ടും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന കാരണം പറഞ്ഞ് നിരാകരിക്കുകയായിരുന്നു. പൊലീസിെൻറ അനാസ്ഥയും അലംഭാവവുമാണ് കെവിെൻറ ജീവന്‍ നഷ്ടപ്പെടാന്‍ ഇടവരുത്തിയത് -കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഹസന്‍ പറഞ്ഞു. തുടര്‍ച്ചയായി ഉണ്ടാകുന്ന പൊലീസ് കസ്റ്റഡിമരണങ്ങളുടെയും ഗുണ്ടാ കൊലപാതകങ്ങളുടെയും ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അതിനാല്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും എം.എം. ഹസന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി വരുംദിനങ്ങളില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കും. ഇരിങ്ങാലക്കുടയില്‍ മകനുമായുള്ള വാക്തര്ക്കത്തിെൻറ പേരില്‍ ആക്രമികള്‍ അര്‍ധരാത്രി വീട്ടില്‍ കയറി അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും പൊലീസിന് വീഴ്ചപറ്റി. പിണറായി വിജയെൻറ ഭരണകാലത്ത് ജനങ്ങള്‍ക്ക് വീട്ടില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണ്. സ്വയം സുരക്ഷ ഒരുക്കാന്‍ മുഖ്യമന്ത്രി കാട്ടുന്ന വ്യഗ്രത ജനങ്ങളുടെ കാര്യത്തിലും കാണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.