സ്​ത്രീയെ തീകൊളുത്തി കൊന്ന ​പ്രതിക്ക്​ ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: നിർത്തിയിട്ട ട്രെയിനിൽ സ്ത്രീയെ ദേഹത്ത് പെേട്രാൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. മലപ്പുറം കടങ്ങല്ലൂർ കിഴിശ്ശേരി വിളയിൽ ഹാജ്യാർപടി കരുവാക്കോടൻ ഹൗസിൽ പാത്തു എന്ന പാത്തുമ്മയെ (48) തീകൊളുത്തി കൊന്ന തമിഴ്നാട് തേനി ജില്ലയിലെ ഉത്തമപാളയം കാമാക്ഷിപുരം അംബേദ്കർ കോളനിയിലെ സുരേഷ് കണ്ണനെയാണ് (28) തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴയടച്ചാൽ കൊല്ലപ്പെട്ട പാത്തുവി​െൻറ മകനും കേസിലെ രണ്ടാം സാക്ഷിയുമായ ആഷിഖ് അബുവിന് നൽകാനും ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവനുഭവിക്കണം. ട്രെയിനിന് നാശമുണ്ടാക്കിയതിന് റെയിൽേവ ആക്ട് 151 പ്രകാരം ഒരു വർഷവും തടവ് അനുഭവിക്കണം. 2014 ഒക്ടോബർ 20ന് പുലർച്ച 4.45ന് കണ്ണൂർ റെയിൽേവ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ വെച്ചായിരുന്നു കൊലപാതകം. ഒന്നിച്ച് മംഗളൂരുവിലേക്ക് പോകാനായി കോഴിക്കോടുനിന്ന് യാത്രതിരിച്ച പാത്തു കണ്ണൂരിൽ ഇറങ്ങിയതി​െൻറ വൈരാഗ്യത്തിൽ റെയിൽേവ സ്റ്റേഷനടുത്തുള്ള പെട്രോൾ പമ്പിൽനിന്ന് പെേട്രാൾ വാങ്ങി ദേഹത്ത് ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മാരകമായി പൊള്ളലേറ്റ പാത്തുവിനെ കണ്ണൂർ ജില്ല ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. കണ്ണൂർ റെയിൽേവ സ്റ്റേഷനിൽ ശൗചാലയം നോക്കിനടത്തുന്ന ഗോവിന്ദ​െൻറ മൊഴിപ്രകാരം റെയിൽേവ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരിച്ചറിയൽ പരേഡിൽ പത്രവിൽപനക്കാരനടക്കമുള്ളവർ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ആർ.പി.എഫ് സി.ഐ എ.കെ. ബാബുവാണ് കേസ് അന്വേഷിച്ചത്. സംഭവത്തിനുശേഷം അറസ്റ്റിലായ പ്രതി നാലുവർഷമായി ജയിലിൽ കഴിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.