തദ്ദേശ സ്ഥാപന പൊതുസർവിസ് ഉടൻ നടപ്പാക്കണം -കെ.എം.സി.എസ്.യു കണ്ണൂർ: പരാതികൾ പരിഹരിച്ച് എൽ.എസ്.ജി.ഡി പൊതുസർവിസ് നടപ്പാക്കണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ (കെ.എം.സി.എസ്.യു)സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭകളുടെ ആധുനികവത്കരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുക, വിവിധ മിഷനുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ജനപക്ഷ- ജനസൗഹൃദ നഗരസഭകളായി പ്രവർത്തിക്കുക, കാര്യക്ഷമവും സുതാര്യവുമായ സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രേമയങ്ങളും അംഗീകരിച്ചു. ഭാരവാഹികൾ: പി. സുരേഷ് (പ്രസി.), എൻ.സിന്ധു, എ.വി. വിജയകുമാർ (വൈ. പ്രസി.), വി. സുരേഷ് കുമാർ (ജന .സെക്ര.), എൻ.എസ്.ഷൈൻ, രാജൻ പി. എബ്രഹാം(സെക്ര.), വി. മണികണ്ഠൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.