കണ്ണൂർ: പൊതുവിതരണ സംവിധാനം കമ്പ്യൂട്ടർവത്കരിക്കുന്നതിെൻറ ഭാഗമായി കേരളത്തിലെ എല്ലാ റേഷൻകടകളിലും ഇ-പോസ് മെഷീൻ സ്ഥാപിച്ചതിെൻറ ഔദ്യോഗികപ്രഖ്യാപനം വെള്ളിയാഴ്ച രാവിലെ 11ന് കണ്ണൂർ തളാപ്പിലെ 121ാം നമ്പർ റേഷൻകടയുടെ സമീപം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. റേഷൻകടകളുടെ ഏകീകൃത മാതൃകകളുടെ പ്രകാശനവും ശബരി ന്യായവില ഉൽപന്നങ്ങൾ റേഷൻകടകൾ വഴി ലഭ്യമാക്കുന്നതിെൻറ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.