വയൽക്കിളികളോട് അനുനയം; പി. ജയരാജെൻറ നിലപാടിൽ കീഴാറ്റൂരിലെ പാർട്ടിക്കാർക്ക് അതൃപ്തി - തളിപ്പറമ്പ്: കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമിക്കുന്നതിനെതിരെ സമരം നടത്തുന്ന 'വയൽക്കിളിക'ളെ പാർട്ടി ശത്രുക്കളെ പോലെ ഒറ്റപ്പെടുത്തേണ്ടതില്ലെന്ന സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജെൻറ നിർദേശത്തിനെതിരെ പാർട്ടി അണികൾക്കിടയിൽ രൂക്ഷമായ പ്രതിഷേധം. ജയരാജെൻറ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധിച്ച് കീഴാറ്റൂർ മേഖലയിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിലെത്തി രാജി ഭീഷണി ഉയർത്തിയതായാണ് വിവരം. മേഖലയിലെ പാർട്ടി പ്രവർത്തകരിലും പരക്കെ അതൃപ്തിയുണ്ട്. പാർട്ടിയെയും സർക്കാറിനെയും പ്രതിക്കൂട്ടിൽ നിർത്തി, ആർ.എസ്.എസ് അടക്കമുള്ളവരുടെ പിന്തുണ സ്വീകരിച്ച് സമരം നടത്തുന്നവരോടുള്ള സമീപനം ജില്ല നേതൃത്വം പൊടുന്നനെ മയപ്പെടുത്തിയതാണ് പാർട്ടി അണികളെ െചാടിപ്പിച്ചത്. ബൈപാസിനായി ആദ്യം സർവേ നടന്നപ്പോൾ അതിനെതിരെ രംഗത്തുവന്നത് പാർട്ടി പ്രവർത്തകരാണ്. എന്നാൽ, പിന്നീട് പാർട്ടി ബൈപാസ് അനുകൂല നിലപാടിലേക്ക് മാറിയതോടെ ജില്ല നേതൃത്വത്തിെൻറ നിർദേശപ്രകാരം അണികൾ സമരത്തിൽനിന്ന് പിന്മാറി. നേതൃത്വത്തെ ധിക്കരിച്ച് സമരത്തിൽ തുടർന്നവരാണ് പിന്നീട് വയൽക്കിളി കൂട്ടായ്മയുടെ ഭാഗമായത്. ഗ്രാമോത്സവം ഉൾപ്പെടെയുള്ള പരിപാടികളുമായി വയൽക്കിളികൾക്കെതിരെ പ്രതിരോധം തീർക്കാൻ ബ്രാഞ്ച് തലത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ജില്ല സെക്രട്ടറി വയൽക്കിളികളെ ഭാഗികമായി അംഗീകരിച്ചുെകാണ്ടുള്ള നിലപാടുമായി രംഗത്തുവന്നത്. അതിനിടെ, സാമൂഹിക മാധ്യമങ്ങളിൽ സി.പി.എമ്മിനെതിരെ പോസ്റ്റിട്ട വയൽക്കിളി പ്രവർത്തകനെ ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. എന്നാൽ, അദ്ദേഹത്തിെൻറ വീട്ടിൽ ചെന്ന് പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എമ്മുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.