ദഫ്മുട്ടിൽ സർസയ്യിദ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ ടെക്​നിക്കൽ സ്​റ്റഡീസ്​

കണ്ണൂർ: ദഫ്മുട്ടിൽ സർസയ്യിദിന് പെരുമയറിയിച്ച ജയം. കഴിഞ്ഞവർഷം ഒന്നാം സ്ഥാനം നേടിയ ഹോസ്ദുർഗ് സി.കെ. നായർ ആർട്സ് മാനേജ്മ​െൻറ് കോളജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിലെ താരങ്ങൾ ജേതാക്കളായത്. മുൻകാലങ്ങളിൽ ൈകയടക്കിയ ജയമാണ് സൽമാൻ ഫാരിസ് ബിൻ ഹമീദി​െൻറ നേതൃത്വത്തിൽ ഇശലി​െൻറ താളവുമായെത്തിയ സംഘം തിരിച്ചുപിടിച്ചത്. അരങ്ങിനെ ത്രസിപ്പിച്ച സംഘത്തിൽ മുഹമ്മദ് മുബശ്ശിറായിരുന്നു പാട്ടുകാരൻ. മുഹമ്മദ് സിനാൻ, മുഹമ്മദ് റൗസീൻ, മുഹമ്മദ് അജി, ഫൈറൂസ്, മുഹമ്മദ് വാസിത്, മുഹമ്മദ് ഷംനാസ്, നിഹാൽ, ബാസിത്ത് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ദഫ്്മുട്ടിലെ തനതുരൂപമായ മൂന്ന് മുട്ട്, അഞ്ച് മുട്ട്, എട്ട് മുട്ട്, കൈമുട്ട് തുടങ്ങിയ വൈവിധ്യമാർന്ന രീതിയിലായിരുന്നു അവതരണം. മാപ്പിളകലാകാരനും മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി അംഗവുമായ ദാവൂദ് ആഡൂരും റംസീനുമാണ് പരിശീലിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.