കണ്ണൂര്‍: ഹിന്ദി നാടകമത്സരത്തില്‍ പടന്നക്കാട് നെഹ്‌റു കോളജ് ഇത്തവണയും ഒന്നാമത്. പെരുമാള്‍ മുരുകെൻറ വിവാദ നോവലായ അര്‍ധനാരീശ്വരനെ ആസ്പദമാക്കിയുള്ള നാടകമാണ് ഇത്തവണ നെഹ്‌റു കോളജിനെ ഒന്നാമതെത്തിച്ചത്. ഇതില്‍ അഭിനയിച്ച രാഹുല്‍രാജ് യാദവ് മികച്ചനടനായി രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷവും നെഹ്റു കോളജിനായിരുന്നു ഹിന്ദി നാടകത്തില്‍ ഒന്നാം സ്ഥാനം. രാഹുല്‍തന്നെയായിരുന്നു അന്നും മികച്ച നടന്‍. 2012ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃത നാടകത്തിലെ മികച്ച നടനും രാഹുലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.