കണ്ണൂർ: കാമ്പസിെൻറ ആരവങ്ങൾക്കൊപ്പം കലോത്സവനഗരിയിൽ ഫുട്ബാൾ താരം സി.കെ. വിനീത്. എസ്.എൻ കോളജിലെ കലോത്സവനഗരിയിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് വിനീത് എത്തിയത്. ഇന്ത്യൻ ഫുട്ബാൾ ടീം അംഗവും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ വിനീത് െഎ.എസ്.എല്ലിൽ പങ്കെടുത്ത് ബംഗളൂരുവിൽനിന്നാണ് കലോത്സവനഗരിയിലെത്തിയത്. എസ്.എൻ കോളജിലെ പൂർവവിദ്യാർഥികൂടിയായ വിനീതിനെ പ്രവേശനകവാടം മുതൽ ആരാധകർ പൊതിഞ്ഞു. എല്ലാവർക്കും ഒപ്പംനിന്ന് സെൽഫിയെടുത്തശേഷം വേദികളിൽ ഏറെസമയം ചെലവഴിച്ച് കലോത്സവനഗരിയിലെ റേഡിയോയിലൂടെ കലാപ്രതിഭകൾക്ക് ആശംസകളറിയിച്ചാണ് വിനീത് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.