'കഥയലച്ചിൽ പുറങ്ങൾ' ചെറുകഥരചനയിൽ ഒന്നാമത്​

കണ്ണൂർ: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തി​െൻറ മർദനത്തിനിരയായി മരിച്ച മധുവി​െൻറ ജീവിതെത്തയും വർത്തമാനകാല സംഭവങ്ങളെയും തൊട്ടുപോകുന്ന 'കഥയലച്ചിൽ പുറങ്ങൾ' ചെറുകഥരചനയിൽ ഒന്നാമതെത്തി. ഫ്ലാറ്റ് നമ്പർ 421, മുഹമ്മദ് അഫ്സൽ, 30 വയസ്സ്, എൻജിനീയർ, ഫ്ലാറ്റ് നമ്പർ 422, ക്രിസ്റ്റീന ഫെർണാണ്ടസ്, 22 വയസ്സ്, ചാനൽ റിപ്പോർട്ടർ, ഫ്ലാറ്റ് നമ്പർ 423, മോഹനകൃഷ്ണൻ, 32, ബിസിനസ് എന്നീ സൂചനകളിൽനിന്ന് കഥ മെനയാനായിരുന്നു മത്സരത്തിൽ ആവശ്യപ്പെട്ടതെന്ന് ഒന്നാംസ്ഥാനം നേടിയ സമീജ പറഞ്ഞു. 'ഫ്ലാറ്റ് നമ്പർ 424ലെ മുറി ഒഴിഞ്ഞുകിടക്കുന്നതായറിഞ്ഞു. തൽക്കാലം ഞാൻ അങ്ങോട്ട് താമസം മാറുകയാണ്. അതാകുമ്പോൾ ഫ്ലാറ്റ് നമ്പർ 421കാരനെയും 422കാരിയെയും 423കാരിയെയും സൂക്ഷ്മമായി വീക്ഷിക്കാനും കഥമെനയാനും കൂടുതൽ സൗകര്യമായിരിക്കും. മുഹമ്മദ് അഫ്സലിനെ എനാക്കാദ്യമേ അറിയാം. എൻജിനീയറിങ് കോളജിൽ പഠിക്കവെ ഗോവക്ക് ട്രിപ്പടിച്ചതും അവിടന്ന് 'ഡഗഡഗ' ഒപ്പിച്ചതും കഥയറിഞ്ഞ കാമുകി ഇട്ടേച്ചതുപോയതും എല്ലാം. ഭാഗ്യവശാൽ ആ കാമുകി ഞാൻതന്നെയായിരുന്നു. അവനെ​െൻറ ആറാമത്തെ കാമുകനായിരുന്നു. മടുക്കുംമുേമ്പ ഉപേക്ഷിക്കുന്നത് എന്ത് സങ്കടകരമാണ്. അവിവാഹിതരായ യുവാക്കൾക്കിടയിൽ ഒരു 22കാരിയെ കൊണ്ട് പാർപ്പിച്ച യുക്തിയെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്. തികച്ചും ക്ലീഷേയായിപ്പോയ യുക്തി'... 'കഥയലച്ചിൽ പുറങ്ങൾ' എന്ന കഥയുടെ തുടക്കം ഇങ്ങനെയായിരുന്നു. തലശ്ശേരി ബ്രണ്ണൻ ടീച്ചർ എജുക്കേഷൻ സ​െൻററിലെ രണ്ടാംവർഷ മലയാളം ബി.എഡ് വിദ്യാർഥിനിയാണ് പി. സമീജ. ഒഞ്ചിയത്തെ ഇസ്മായിൽ--റംല ദമ്പതികളുടെ മകളാണ്. ഗൾഫിൽ ജോലിചെയ്യുന്ന കണ്ണൂക്കരയിലെ ഷഹ്സാദി​െൻറ ഭാര്യയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.