ഭാരതീയ വിചാരകേന്ദ്രം വൈസ്​ പ്രസിഡൻറ്​ കേന്ദ്ര സർവകലാശാല ​േപ്രാ വി.സി

കാസർകോട്: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ഭാരതീയ വിചാരകേന്ദ്രത്തി​െൻറ വൈസ് പ്രസിഡൻറ് പദവിയിലുള്ള ഡോ. കെ. ജയപ്രസാദിനെ കേരള കേന്ദ്ര സർവകലാശാലയുടെ േപ്രാ വൈസ് ചാൻസലറായി നിയമിക്കാൻ സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ യോഗം തീരുമാനിച്ചു. ഇദ്ദേഹത്തി​െൻറ നിയമനത്തിനെതിരെ ഹൈകോടതിയിൽ ഹരജി നിലനിൽക്കെയാണ് പുതിയ നിയമനം. കേന്ദ്ര സർവകലാശാലയിലെ സംഘ്പരിവാർ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർ.എസ്.എസ് തീരുമാനപ്രകാരമെത്തിയ ആളെന്നനിലയിൽ അറിയപ്പെടുന്ന ജയപ്രസാദി​െൻറ നിയമനത്തിനെതിരെ മറ്റുപല ആരോപണങ്ങളും നിലനിൽക്കെയാണ് േപ്രാ വി.സിയായി നിയമനം. കേരളത്തിലെ ആർ.എസ്.എസ് ചരിത്രം അന്വേഷിച്ച് ഡോക്ടറേറ്റ് നേടിയ ജയപ്രസാദ് കേന്ദ്ര കേരള സർവകലാശാലയിലെ ആദ്യ പി.വി.സിയാണ്. നിലവിൽ കേന്ദ്രസർവകലാശാലയിലെ സ്കൂൾ ഓഫ് കൾച്ചറൽ സ്റ്റഡീസ് ഡീൻ ആണ് കെ. ജയപ്രസാദ്. കേരള കേന്ദ്രസർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ അംഗം, കേന്ദ്ര സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ അംഗം, കേന്ദ്ര സർവകലാശാല കോർട്ട് മെംബർ, മഹാത്മാ അയ്യങ്കാളി സ​െൻറർ ഫോർ കേരള സ്റ്റഡീസ് ഡയറക്ടർ, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ റിസർച്ച് സതേൺ റീജ്യൻ ഉപദേശകസമിതി അംഗം, ഇന്ത്യൻ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. നാക്, യു.ജി.സി തുടങ്ങിയ സമിതികളിലെ നോമിനിയായും സേവനമനുഷ്ഠിക്കുന്നു. തിരുവനന്തപുരം കൈമനം സ്വദേശിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.