അന്ത്യോദയ: നേട്ടം അവകാശപ്പെട്ട്​ സി.പി.എം-ബി.ജെ.പി എം.പിമാർ

കാസർകോട്: ഒടുവിൽ അന്ത്യോദയക്ക് സ്റ്റോപ്പ് അനുവദിച്ചതോടെ കേന്ദ്രസർക്കാറിനെക്കൊണ്ട് തീരുമാനമെടുപ്പിച്ചതി​െൻറ നേട്ടം അവകാശപ്പെട്ട് വി. മുരളീധരൻ എം.പിക്ക് വേണ്ടി ബി.ജെ.പി ജില്ല കമ്മിറ്റിയും പി. കരുണാകരൻ എം.പിയും രംഗത്തെത്തി. രണ്ട് എം.പിമാരെയും ഒരേപോലെ പരിഗണിച്ചതായാണ് കേന്ദ്രസർക്കാറി​െൻറ കത്തിലുള്ളത്. സ്റ്റോപ്പനുവദിച്ചുകൊണ്ട് ഇരുവർക്കും നൽകിയ കത്തിൽ അതത് എം.പിമാരുടെ പേരും ചേർത്തിട്ടുണ്ട്. തീയതി ജൂൺ 28. ഇതുസംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പുറത്തിറക്കിയ കത്തിലെ എല്ലാ വാചകങ്ങളും ഒരുപോലെ. അഭിസംബോധനചെയ്യുന്ന പേരുകളുടെ സ്ഥാനത്ത് പി. കരുണാകരനെന്നും വി. മുരളീധരനെന്നും മാത്രം വ്യത്യാസമുണ്ട്. നമ്പർ 2018/സി.എച്ച്.ജി/13/42 എന്ന നമ്പറിട്ട കത്ത് തന്നെയാണ് കരുണാകരൻ എം.പിക്കും വി. മുരളീധരനും നൽകിയത്. ജനപ്രതിനിധികൾ ജനങ്ങളുടെയും റെയിൽവേയുടെയും ഇടയിലെ പാലമായി വർത്തിക്കുന്നുവെന്ന വിശ്വാസമാണ് തനിക്കുള്ളതെന്ന് തുടങ്ങുന്ന കത്ത് അവസാനിക്കുന്നത് താങ്കളുടെ കത്തി​െൻറ അടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കുന്നുവെന്നാണ്. മന്ത്രി പിയൂഷ് ഗോയൽ ഒപ്പിട്ട കത്തിനു ചുവടെ എം.പിമാരുടെ പേരുകളിൽ മാത്രം മാറ്റം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.