കാസർകോട്: അന്ത്യോദയ എക്സ്പ്രസിന് കാസർകോട് സ്റ്റോപ്പ് ലഭിക്കാതിരുന്നത് പി. കരുണാകരൻ എം.പിയും ഇടത് യൂനിയനുകളും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണെന്ന ബി.ജെ.പി ജില്ല പ്രസിഡൻറിെൻറ പ്രസ്താവന ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതുപോലെയുള്ളതാണെന്ന് സി.പി.എം ജില്ല കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. മോദിസർക്കാറും റെയിൽവേയും കാണിച്ച അവഗണന മറച്ചുപിടിക്കാനുള്ള വിചിത്രവാദമാണിത്. അന്ത്യോദയയുടെ ടൈംടേബിളിൽ ഉൾപ്പെട്ട കാസർകോടിനെ ഇടതുപക്ഷ യൂനിയനിലെ ഉന്നത ഉദ്യോഗസ്ഥർ അട്ടിമറിച്ചതാണെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും അതിെൻറ നേതാക്കൾക്കും ആഴ്ചകൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ നടപടിയെ തിരുത്തിക്കാൻ കഴിയാത്തത്. അന്ത്യോദയ എക്സ്പ്രസ് കേരളത്തിന് ലഭിച്ചതുതന്നെ പി. കരുണാകരൻ എം.പിയുടെ ഇടപെടൽ മൂലമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി എം.പിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റോപ്പില്ലെന്ന് അറിഞ്ഞ ഉടൻ എം.പി ഇടപെട്ടു. ജൂലൈ ഒന്നു മുതൽ സത്യഗ്രഹം ആരംഭിക്കുന്ന വിവരം ലോക്സഭ സ്പീക്കർ, റെയിൽവേ മന്ത്രി എന്നിവരെയെല്ലാം എം.പി നേരിട്ടുതന്നെ അറിയിച്ചു. അതിെൻറ ഫലമായാണ് ഇപ്പോൾ സ്റ്റോപ്പ് അനുവദിച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.