ഹൊസവളിഗെ കോളനി റോഡിനെച്ചൊല്ലി​ സി.പി.എം- ബി.ജെ.പി തർക്കം

കാസർകോട്: ഹൊസവളിഗെ കോളനിയിലേക്കുള്ള റോഡ് സംബന്ധിച്ച തർക്കം വിവാദത്തിലായി. റോഡിന് അനുമതി നൽകാത്ത വ്യക്തി സി.പി.എമ്മുകാരനാണെന്നും അത് സി.പി.എമ്മി​െൻറ കേന്ദ്രമാണെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, വഴിമുടക്കിയത് ബി.ജെ.പിയാണെന്ന് സി.പി.എം കാറടുക്ക ഏരിയ സെക്രട്ടറി സിജി മാത്യു ബി.ജെ.പിക്കുള്ള പ്രതികരണമായി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ 60 വർഷത്തിലധികമായി ഉപയോഗിച്ച് കൊണ്ടിരുന്ന വഴി പഞ്ചായത്ത് രേഖകളിൽ ഉണ്ടായിട്ടും ഭൂവുടമക്ക് അനുകൂലമായി നിന്ന് നവീകരിച്ച് കൊടുക്കാതിരുന്നത് ബി.ജെ.പി നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിയാണ്. 2009ൽ ജനങ്ങളെ സംഘടിപ്പിച്ച് വഴി വെട്ടിക്കൊടുത്തത് സി.പി.എമ്മാണ്. ശാശ്വത പരിഹാരം കാണുന്നതിനു മധ്യസ്ഥത്തിനു വിളിച്ചപ്പോൾ ഭൂവുടമയുടെ വക്കാലത്തുമായി അവിടെ വന്നത് ബി.ജെ.പിയായിരുന്നു. 2010ൽ ബെള്ളൂരിൽ സി.പി.എം ഭരണസമിതി വന്നപ്പോൾ ഈ റോഡി​െൻറ വികസനത്തിന് ഫണ്ട് വെച്ചു. അന്ന് ബി.ജെ.പി എതിർക്കുകയാണ് ചെയ്തത് -സിജി മാത്യു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.