സംസ്ഥാന യോഗ ചാമ്പ്യൻഷിപ് തുടങ്ങി യോഗയെ കായിക ഇനമായി കണ്ട് പങ്കാളികളാകാൻ ജനങ്ങൾ തയാറായി- മന്ത്രി കണ്ണൂർ: ശാസ്ത്രീയതയുടെ അടിസ്ഥാനത്തിൽ യോഗയെ കായിക ഇനമായിക്കണ്ട് അതിൽ പങ്കാളികളാകാൻ ജനങ്ങൾ തയാറായിട്ടുണ്ടെന്ന് കായിക മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് സംസ്ഥാന യോഗ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയതയിലേക്ക് പോകാതെ, യോഗയെ നാടിെൻറ പൊതുസ്വത്തായിക്കണ്ട് മതനിരപേക്ഷമായ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യൻ യോഗ ചാമ്പ്യൻഷിപ് സെപ്റ്റംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന സാഹചര്യത്തിൽ യോഗയെ കേരള ടൂറിസത്തിെൻറ പ്രചാരണത്തിനു കൂടി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. യോഗ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ബി. ബാലചന്ദ്രൻ പതാക ഉയർത്തി. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറ് അശോക് കുമാർ അഗർവാൾ മുഖ്യാതിഥിയായി. ദേശീയ ഫെഡേറഷൻ കപ്പിൽ സ്വർണമെഡൽ നേടിയ േശ്രയ ആർ. നായർക്ക് മന്ത്രി എ.സി. മൊയ്തീൻ കാഷ് അവാർഡ് സമ്മാനിച്ചു. കെ.കെ. രാഗേഷ് എം.പി, റബ്കോ ചെയർമാൻ എൻ. ചന്ദ്രൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ്, സംഘാടകസമിതി ജനറൽ കൺവീനർ ഡോ. കെ. രാജഗോപാലൻ, യോഗ അസോസിയേഷൻ ജോ. സെക്രട്ടറി കെ. ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. അഞ്ഞൂറോളം മത്സരാർഥികളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിെൻറ സമാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.