തദ്ദേശ സ്​ഥാപന പ്രതിനിധികളുടെ രാജിക്കത്ത്​ സെക്രട്ടറിക്ക്​ നേരിട്ട്​ നൽകണമെന്ന്​ തെര. കമീഷൻ

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ രാജിക്കത്ത് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അദ്ദേഹത്തി​െൻറ സാന്നിധ്യത്തിൽ ഒപ്പിട്ട് നൽകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെംബർ സുനീഷ് ജോസഫി​െൻറ പേരിൽ വിമത കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, വിമത കോൺഗ്രസിലെ വാർഡ് മെംബർ എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ രാജിക്കത്ത് തള്ളിക്കൊണ്ടാണ് ഉത്തരവ്. പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്്, മെംബർമാർ എന്നിവരുടെ രാജിക്കത്തിൽ ഒപ്പിടേണ്ടത് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ്. അതിന് സാധിക്കുന്നില്ലെങ്കിൽ രാജിക്കത്ത് െഗസറ്റഡ് ഒാഫിസർ സാക്ഷ്യപ്പെടുത്തി അയക്കണം. കുറ്റിക്കോൽ പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും 2015ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസ് നേതാവ് സുനീഷ് ജോസഫി​െൻറ പേരിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.ടി.ജോസഫും ബി.ജെ.പിക്കാരനായ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ദാമോദരനും പഞ്ചായത്ത് മെംബറായ ജോസഫ് പറയത്തട്ടിലും എഴുതിവാങ്ങി പഞ്ചായത്ത് സെക്രട്ടറിയുടെ വീട്ടിൽ ചെന്ന് സമർപ്പിച്ച രാജിക്കത്താണ് വിചാരണക്കുശേഷം സ്വീകരിക്കേണ്ടതില്ലെന്ന് ജൂലൈ 18ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടത്. കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവരും ബി.ജെ.പിയും ചേർന്ന് എൽ.ഡി.എഫിനെ അവിശ്വാസം വഴി പുറത്താക്കിയ കുറ്റിക്കോൽ പഞ്ചായത്തിലെ രാഷ്ട്രീയ നാടകങ്ങളുടെ ഭാഗമായാണ് സുനീഷി​െൻറ രാജിക്കത്ത് ഉയർന്നത്. 2018 ജൂൺ നാലിനാണ് ദാമോദരനും എ.ടി.ജോസഫും ജോസഫ് പറയത്തട്ടിലും സുനീഷി​െൻറ വീട്ടിലെത്തി ചർച്ച നടത്തി രാജിക്കത്ത് ഒപ്പിട്ടുവാങ്ങുന്നത്. അഞ്ചിന് രാവിലെ മൂവരും സെക്രട്ടറിയുടെ വീട്ടിൽ നേരിട്ടുചെന്ന് രാജിക്കത്ത് നൽകി. രാജി സെക്രട്ടറി സ്വീകരിക്കുകയും തെരഞ്ഞെടുപ്പ് കമീഷന് അയക്കുകയും ചെയ്തു. അഞ്ചിന് വൈകീട്ട് സുനീഷ്, താൻ രാജിെവച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തി ഒപ്പിട്ട് വാങ്ങിയതാണെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച ഹിയറിങ് കമ്മിറ്റിക്ക് കീഴിൽ, പരാതിക്കാരൻ രാജിക്കത്തിൽ ഒപ്പിട്ടത് ത​െൻറ സാന്നിധ്യത്തിലല്ലെന്നും നേരിട്ട് തന്നതല്ലെന്നും െസക്രട്ടറി മൊഴി രേഖപ്പെടുത്തി. സുനീഷി​െൻറ രാജിക്കത്തി​െൻറ വഴി ചട്ടപ്രകാരമല്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. രവീന്ദ്രൻ രാവണേശ്വരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.