കണ്ണൂര്‍: ഇന്ത്യൻ മണ്ണിലേക്ക് ക്രിക്കറ്റ് ലോകകെപ്പത്തിച്ച ടീം നായകൻ കണ്ണൂരിെൻറ മണ്ണിലെത്തി. ഒരു വിവാഹ ചടങ്ങിനായാണ് 59കാരനായ കപിൽദേവ് കണ്ണൂരിലെത്തിയത്. രഹസ്യമായാണ് എത്തിയതെങ്കിലും വിവാഹ ചടങ്ങിലും യാത്ര തിരിക്കാനെത്തിയ കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ആരാധകർ ആഘോഷമാക്കി. സെൽഫിക്കും ഒാേട്ടാഗ്രാഫിനും ശേഷമാണ് തങ്ങളുടെ പ്രിയനായകനെ ആരാധകർ യാത്രയാക്കിയത്. 2008 സെപ്റ്റംബറിൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ഓണററി െലഫ്റ്റനൻറ് കേണലായി സ്ഥാനം ലഭിച്ചതിനാൽ സദാസമയം സുരക്ഷ ഉദ്യോഗസ്ഥർ കൂടെയുണ്ടായിരുന്നു. ചിലയിടങ്ങളിലെ ആരാധകരുെട തിക്കും തിരക്കും ഇവർക്ക് െപാല്ലാപ്പായി. പഞ്ചാബ് റജിമെൻറിലെ 150 ഇൻഫൻററി ബറ്റാലിയനിലാണ് കപിൽ ദേവിന് ചുമതല. ഞായറാഴ്ച ബര്‍ണശ്ശേരി മിലിട്ടറി ഗെസ്റ്റ്ഹൗസിലെ താമസത്തിനുശേഷം ഭാര്യ റോമി ഭാട്യ, ഏകമകള്‍ അമിയ ദേവ് എന്നിവർക്കൊപ്പം തിങ്കളാഴ്ച രാവിലെ കണ്ണൂർ റെയിൽേവ സ്റ്റേഷനിൽനിന്ന് മംഗളൂരുവിലേക്ക് തിരിച്ചു. മംഗളൂരുവിൽനിന്ന് വിമാനമാർഗമാണ് നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.