കണ്ണൂർ വിമാനത്താവളം: കേ​​ന്ദ്ര ഏജൻസികളുടെ സംയുക്ത യോഗത്തിന്​ ശ്രമം

സി.കെ.എ. ജബ്ബാർ കണ്ണൂർ: കണ്ണൂർ വിമാനത്താവളം സമയത്തിന് യാഥാർഥ്യമാക്കാൻ വിവിധ കേന്ദ്ര ഏജൻസികളുടെ സംയുക്ത നടപടികൾക്കായി കേരളം വീണ്ടും വ്യോമയാനമന്ത്രാലയത്തെ സമീപിച്ചു. സിവിൽ ഏവിയേഷൻ സെക്രട്ടറി ജൂലൈ 31ന് 'കിയാൽ' അധികൃതരുമായി കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ വിമാനത്താവളവുമായി ബന്ധപ്പെട്ട മുഴുവൻ കേന്ദ്ര ഏജൻസികളുടെ ഉത്തരവാദപ്പെട്ടവരുടെ യോഗം അന്നുതന്നെ വിളിച്ചുചേർക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ അനുകൂലനിലപാട് എടുപ്പിക്കുന്നതിന് വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ടുവരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബറിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യാമെന്ന് വ്യോമയാനമന്ത്രി ഉറപ്പുനൽകി ഒരുമാസമായിട്ടും നടപടികളിൽ ഇനിയും ഏറെ കടമ്പകളുണ്ട്. റൺേവ നിർമാണം ഉൾപ്പെടെ വിമാനത്താവളത്തി​െൻറ എല്ലാ ജോലികളും പൂർത്തിയായി. വിമാനത്താവളത്തിലേക്കുള്ള റോഡ് നിർമാണത്തി​െൻറ അവസാനജോലികൾ കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് ത്വരിതപ്പെടുത്തും. കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സി.െഎ.എസ്.എഫ്) കണ്ണൂർ വിമാനത്താവള ബറ്റാലിയന് അനുമതിയായിക്കഴിഞ്ഞു. ആഗസ്റ്റ് പകുതിേയാടെ സി.െഎ.എസ്.എഫ് യൂനിറ്റ് മട്ടന്നൂരിൽ നിലവിൽവരും. എന്നാൽ, േവ്യാമയാന ഡയറക്ടറേറ്റ് ജനറലി​െൻറ അന്തിമ പരിശോധനയും അനുമതിയും വൈകുന്നതാണ് പ്രശ്നം. ഡി.ജി.സി.എ സന്ദർശനത്തിന് തടസ്സമൊന്നുമില്ലെന്നാണ് ബന്ധപ്പെട്ടകേന്ദ്രങ്ങൾ നൽകുന്ന സൂചന. അന്തിമ പരിശോധനക്കാവശ്യമായ അപേക്ഷ കിട്ടിയ ഉടൻ പരിശോധന ടീം വരും എന്നാണ് ഡി.ജി.സി.എ നിലപാട്. ഡി.ജി.സി.എയുെട അവസാന പരിശോധനക്കുശേഷം ഏർപ്പെടുത്താൻ നിർദേശിച്ച കാര്യങ്ങൾ പൂർത്തീകരിച്ചുവെന്നതിനുള്ള അപേക്ഷ കിയാൽ നൽകണം. അതിന് കസ്റ്റംസ്, ഇമിഗ്രേഷൻ തുടങ്ങിയ കേന്ദ്ര ഏജൻസികൾ പൂർത്തീകരിക്കേണ്ട നടപടികൾ ബാക്കിയുണ്ട്. എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ, സിവിൽ ഏവിയേഷനിലെ വിവിധ വകുപ്പുകൾ എന്നിവയിലും ചില നടപടികൾ പൂർത്തീകരിക്കണം. ഡി.ജി.സി.എയുടെ കീഴിലുള്ള േവ്യാമയാനസുരക്ഷ, എയർക്രാഫ്റ്റ് എൻജിനീയറിങ്, വ്യോമഗതാഗതം തുടങ്ങിയ വ്യത്യസ്ത ഡയറക്ടറേറ്റുകളിലെ കടലാസുകളുടെ ഏകീകരണവും നടക്കണം. ഇതെല്ലാം വേഗത്തിലാക്കാൻ ഉദ്ദേശിച്ചാണ് കഴിഞ്ഞയാഴ്ച കേരള ഹൗസിൽ കിയാൽ ഒാഫിസ് തുടങ്ങിയത്. കേന്ദ്രമന്ത്രാലയത്തിലെ വിവിധ ഒാഫിസ് മേധാവികളുടെ സംയുക്തയോഗം ചേരുന്നതോടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകുമെന്ന പ്രതീക്ഷയോടെയാണ് പുതിയ നീക്കം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.