കണ്ണൂരിൽ പുതിയ 'ദേഹസുരക്ഷാകവചം' ധരിച്ച് പൊലീസ് സമരക്കാരെ നേരിട്ടു കണ്ണൂർ: കല്ലേറും അടിയും കണ്ട് ഇനി പൊലീസ് പേടിക്കില്ല. അടിയും ഏറും കൊണ്ടാലും പരിക്കേൽക്കാത്ത സുരക്ഷാകവചത്തിെൻറ ധൈര്യത്തിൽ പൊലീസിന് സമരമുഖത്തേക്ക് പോകാം. പൊലീസിെൻറ സുരക്ഷക്ക് പുതുതായി അവതരിപ്പിച്ച 'ദേഹസുരക്ഷാകവചം' ധരിച്ചാണ് തിങ്കളാഴ്ച എ.ബി.വി.പി നടത്തിയ കലക്ടറേറ്റ് മാർച്ച് നേരിടാൻ ആംഡ് റിസർവ് പൊലീസ് എത്തിയത്. എട്ടു മാസം മുമ്പ് ഇത് ക്യാമ്പിൽ എത്തിയെങ്കിലും ഇത്രയും കൂടുതൽപേർ ധരിക്കുന്നത് ഇതാദ്യമായിരുന്നു. സംഘർഷമുണ്ടാകുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് നൽകിയതോടെയാണ് പുതിയ ദേഹസുരക്ഷാകവചം ധരിച്ച് പൊലീസ് രംഗത്തിറങ്ങിയത്. സമരക്കാരെ കണ്ണീർവാതകം പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്. പുതിയ രക്ഷാകവചം ധരിച്ചെങ്കിലും സേനയിലെ ഒരാൾക്ക് കല്ലേറിൽ കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച 20 പേരാണ് സുരക്ഷാകവചം ധരിച്ച് സേനയുടെ മുൻനിരയിൽ നിന്നത്. കല്ലേറ് മുഴുവൻ ഇവർ പ്രതിരോധിച്ചു. പുതിയ കിറ്റ് ധരിക്കാതെ നെഞ്ച് പ്രൊട്ടക്ടർ മാത്രം ധരിച്ച രണ്ടുപേർക്കാണ് കല്ലേറിൽ കാലിന് പരിക്കേറ്റത്. നേരത്തെ പൊലീസുകാർ ഉപയോഗിച്ചിരുന്ന കവചം നെഞ്ചും തലയും മാത്രം സംരക്ഷിക്കുന്നതായിരുന്നു. ചൂരൽ കവചത്തിനാകെട്ട ഒരു കൈ കവചം പിടിക്കാൻ ഉപയോഗിക്കണമെന്ന പ്രശ്നവുണ്ട്. കാലും ൈകയും നെഞ്ചും നാഭിയും മൂടുന്ന പുത്തൻവേഷം ഏത് അക്രമത്തിൽനിന്നും സേനക്ക് സുരക്ഷ നൽകുന്നതാണ്. 100 പേർക്ക് ധരിക്കാവുന്ന കിറ്റുകളാണ് കണ്ണൂർ ക്യാമ്പിൽ എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.