തീപിടിത്തം: തലശ്ശേരിയിൽ ആശങ്കയുടെ അരമണിക്കൂർ

തലശ്ശേരി: തിങ്കളാഴ്ച വൈകീട്ട് മൂേന്നാടെയാണ് തലശ്ശേരി നഗരമധ്യത്തെ മുൾമുനയിൽ നിർത്തിയ തീപിടിത്തമുണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ മിനിറ്റുകൾക്കകം വാർത്ത പരന്നു. തൊട്ടടുത്ത കടകളിൽനിന്ന് ജനം പരക്കംപാഞ്ഞു. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ അഗ്നിശമനസേന പെടാപ്പാടുപെട്ട് തീ നിയന്ത്രണവിധേയമാക്കിയതോടെയാണ് നഗരത്തി​െൻറ ആശങ്ക വിട്ടുമാറിയത്. വൻദുരന്തത്തിലേക്ക് നയിക്കുമായിരുന്ന തീപിടിത്തം അഗ്നിശമനസേനയുടെ സന്ദർഭോചിത ഇടപെടൽ കാരണമാണ് ഇല്ലാതാക്കാനായത്. ജനത്തിരക്കേറിയ ഒ.വി റോഡിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ പരവതാനിക്കടയിലാണ് തീപിടിച്ചത്. അരമണിക്കൂറിനകംതന്നെ പടരാതെ നിയന്ത്രണവിധേയമാക്കുന്നതിന് അഗ്നിശമനസേനക്കായി. ഒരുമണിക്കൂറിനകം പൂർണമായി അണക്കാനും കഴിഞ്ഞു. തലശ്ശേരി അഗ്നിശമനസേനയുടെ രണ്ടു യൂനിറ്റുകൾ മറ്റിടങ്ങളിലേക്ക് തീ പടരുന്നത് തടയാനും ഏറെ ശ്രമിച്ചു. അപ്പോഴേക്കും മാഹി, കൂത്തുപറമ്പ്, പാനൂർ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ യൂനിറ്റുകളെത്തി. കടയുടെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഒാടും ഗ്ലാസുകളും പൊട്ടിത്തെറിച്ചത് പരിഭ്രാന്തിക്കിടയാക്കി. ഇതിനിടെ സമീപത്തെ പല കടകളിൽനിന്നും സാധനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തീ പൂർണമായി അണച്ചതോടെ ഗോഡൗണിലെ അവശേഷിച്ച ഉൽപന്നങ്ങളെല്ലാം അഗ്നിശമനസേനാംഗങ്ങൾ പുറത്തെത്തിച്ചു. സംഭവമറിഞ്ഞ് വൻജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. വയർ കെട്ടിയാണ് ജനങ്ങളെ നിയന്ത്രിച്ചത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. തീപിടിത്തത്തെ തുടർന്ന് ഒ.വി റോഡ് വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇതുകാരണം കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ലോഗൻസ് റോഡ്-പഴയ ബസ്സ്റ്റാൻഡ് വഴിയാണ് തിരിച്ചുവിട്ടത്. റെയിൽപാതയിലെ അറ്റകുറ്റപ്പണി കാരണം കുയ്യാലി റെയിൽവേ ഗേറ്റ് അടച്ചിട്ടത് കാരണം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. അതിനിടയിലാണ് തീപിടിത്തം ഉണ്ടാക്കിയ ഗതാഗതക്കുരുക്ക്. തലശ്ശേരി സ്റ്റേഷൻ അസി. സ്റ്റേഷൻ ഒാഫിസർ എം.എസ്. ശശിധരൻ, ലീഡിങ് ഫയർമാൻ സി.വി. ദിനേശൻ, ഫയർമാൻമാരായ കെ. സജിത്, കെ. ബൈജു, എം. ഡീവിഷ്, ജനിത്ത്, സി.കെ. അർജുൻ, മാഹി സ്റ്റേഷൻ ഒാഫിസർ ഇൻചാർജ് രതീഷ് കുമാർ, ഫയർമാൻമാരായ സനൂപ്, വിജേഷ്, പാനൂർ സ്റ്റേഷൻ ഒാഫിസർ കെ. രാജീവൻ, അസി. സ്റ്റേഷൻ ഒാഫിസർ എൻ.പി. ശ്രീധരൻ, കൂത്തുപറമ്പ് അസി. സ്റ്റേഷൻ ഒാഫിസർ ഉണ്ണകൃഷ്ണൻ, ലീഡിങ് ഫയർമാൻമാരായ രതീശൻ, ദീപുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. തലശ്ശേരി സി.െഎ എം.പി. ആസാദ്, എസ്.െഎ എം. അനിൽ, ട്രാഫിക് എസ്.െഎ വത്സരാജ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. TLY PHOTO PARAVATHANI FIRE ALKOOTAM !,2,3 തലശ്ശേരി ഒ.വി റോഡിലെ തീപിടിത്തത്തെ തുടർന്ന് തടിച്ചുകൂടിയവർ TLY PHOTO PARAVATHANI FIRE 4,5,6,7,8,9,10,11 തലശ്ശേരി ഒ.വി റോഡിലെ പരവതാനിയിൽ ഉണ്ടായ തീപിടിത്തം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.