കുഷ്ഠരോഗ ബോധവത്​കരണ കാമ്പയിനിന്​ തുടക്കമായി

കണ്ണൂർ: ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ ഫെബ്രുവരി 12വരെ നടക്കുന്ന ദേശീയ കുഷ്ഠരോഗ വിരുദ്ധ പക്ഷാചരണത്തി​െൻറ ഭാഗമായുള്ള 'സ്പർശ്' കുഷ്ഠരോഗ ബോധവത്കരണ കാമ്പയിനി​െൻറ ജില്ലതല ഉദ്ഘാടനം കണ്ണൂർ ഗവ. വൊക്കേഷനൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. കണ്ണൂർ കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ഇന്ദിര േപ്രമാനന്ദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ജയബാലൻ കുഷ്ഠരോഗവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി. രേഖ, കണ്ണൂർ ഡി.ഇ.ഒ ഓഫിസിലെ പേഴ്സനൽ അസി. എം. അമലേഷ് കുമാർ, ജില്ല ആശുപത്രി അസി. ലെപ്രസി ഓഫിസർ എസ്.എസ്. അജയഘോഷ്, നോൺ മെഡിക്കൽ സൂപ്പർവൈസർ വി. സുധീർ, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.എൻ. അജയ്, ഡെപ്യൂട്ടി ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ ജോസ് ജോൺ, അസി. ലെപ്രസി ഓഫിസർ കെ. ഗീത, ഗവ. വൊക്കേഷനൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.എസ്. ആശ, ഹെഡ്മിസ്ട്രസ് പി.പി. സുനിതകുമാരി എന്നിവർ സംസാരിച്ചു. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികളുടെ കുഷ്ഠരോഗ ബോധവത്കരണ ലഘുനാടകം അരങ്ങേറി. കുഷ്ഠരോഗ ബോധവത്കരണ പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.