കലക്​ടറേറ്റ്​ മാർച്ച്​

കണ്ണൂർ: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നഴ്സുമാർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ആറു മാസമായി തുടരുന്ന ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കുക, സ്വകാര്യ ആശുപത്രിമേഖലയിലെ പരിശീലനസമ്പ്രദായം നിർത്തലാക്കുക, ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, നഴ്സുമാരോടുള്ള പ്രതികാരനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. യു.എൻ.എ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം മിനി ബേബി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ലിബിൻ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. എ.പി. സുനീഷ്, ശുഹൈബ് വണ്ണാറത്ത്, അൻസാർ കോപ്പിലാൻ, എബി റപ്പായി, മുഹമ്മദ് സാലി, പി.സി. വിവേക്, ബെന്നി ഫെർണാണ്ടസ്, എൻ. ഷിറോജ്, വി.ജി. അനൂപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.