ചന്ദ്രഗ്രഹണ നമസ്കാരം ഇന്ന്​

കണ്ണൂർ: ചന്ദ്രഗ്രഹണ ദിനമായ ബുധനാഴ്ച കേരള മസ്ജിദ് കൗൺസിൽ കണ്ണൂർ ഘടകത്തി​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ വൈകീട്ട് 6.30ന് ഗ്രഹണ നമസ്കാരം നടക്കുമെന്ന് ജില്ല കോഒാഡിനേറ്റർ കെ.പി. അബ്ദുൽ അസീസ് അറിയിച്ചു. കണ്ണൂർ യൂനിറ്റി സ​െൻററിൽ കെ. ഹിശാം മാസ്റ്റർ, തലശ്ശേരി ഇസ്‌ലാമിക് സ​െൻററിൽ സദറുദ്ദീൻ വാഴക്കാട്, തളിപ്പറമ്പ് ഇഹ്‌സാൻ സ​െൻററിൽ സി.കെ. മുനവ്വിർ, ഉളിയിൽ നരയമ്പാറ ജുമാമസ്ജിദിൽ പി.സി. മുനീർ മാസ്റ്റർ, ഇരിക്കൂർ മസ്ജിദുൽ ഹുദയിൽ എൻ.എം. ബഷീർ എന്നിവർ നമസ്കാരത്തിന് നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.