പി.വി. നാരായണൻ അനുസ്മരണം

ഇരിട്ടി: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറും സി.പി.എം നേതാവുമായിരുന്ന പി.വി. നാരായണ‍​െൻറ നിര്യാണത്തെ തുടർന്ന് കാക്കയങ്ങാട് സർവകക്ഷി അനുസ്മരണയോഗം ചേര്‍ന്നു. മുന്‍ എം.എല്‍.എ കെ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കാക്കയങ്ങാട് പാല റോഡില്‍നിന്ന് മൗനജാഥ പുറപ്പെട്ടു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഷാജി, എം.വി. ഗോവിന്ദൻ മാസ്റ്റർ, വി.ജി. പത്മനാഭന്‍, എം. ബിജു, വി. രാജു, ഇബ്രാഹീം മുണ്ടേരി, ഒ. ഹംസ, അഡ്വ. എം. രാജന്‍, ആര്‍.പി. പത്മനാഭന്‍, എം. കണ്ണന്‍, ടി.എഫ്. സെബാസ്റ്റ്യന്‍, കെ. രാജന്‍, എന്‍.വി. ഗിരീഷ്, സി. ഗോപാലന്‍, കെ.പി. സുകുമാരന്‍, കെ. മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.