ഓട്ടോ 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്

പയ്യന്നൂർ: നിയന്ത്രണംവിട്ട ഓട്ടോ ടാക്സി നൂറടി താഴ്ചയിൽ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ച 12ഒാടെ കുറ്റൂർ-വെള്ളോറ റോഡിൽ ഇരൂളിലാണ് അപകടം. പരിക്കേറ്റ ഡ്രൈവർ ഷൈജു, യാത്രക്കാരൻ പി. വിജയൻ എന്നിവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് വീടി​െൻറ ചാരുപടിയിലിടിച്ച് നിൽക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് റോഡിൽ മെക്കാഡം ടാറിങ് നടന്നത്. ഇതിനുശേഷം പ്രദേശത്ത് മൂന്ന് അപകടങ്ങൾ നടന്നതായും അമിതവേഗമാണ് അപകട കാരണമെന്നും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.