ബി.ജെ.പി മാഹി മണ്ഡലം കൺവെൻഷൻ

മാഹി: മയ്യഴിക്കാരുടെ പേരിൽ വ്യാജരേഖ ചമച്ച് കേരളത്തിലുള്ളവർക്ക് ആഡംബര വാഹനങ്ങൾ രജിസ്റ്റർചെയ്ത് തട്ടിപ്പ് നടത്തുന്ന മാഹിയിലെ സംഘത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബി.ജെ.പി കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. വിനോദ് ആവശ്യപ്പെട്ടു. ബി.ജെ.പി മാഹി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംഘത്തിന് ഒത്താശചെയ്യുന്ന മാഹിയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലഫ്. ഗവർണർ ഡോ. കിരൺ ബേദിക്ക് നിവേദനവും നൽകി. പ്രസിഡൻറ് സത്യൻ കുനിയിൽ അധ്യക്ഷതവഹിച്ചു. വിജയൻ പൂവ്വച്ചേരി, പി.ടി. ദേവരാജൻ, കരിക്കുന്നുമ്മൽ സുനി, റജീഷ്, പി.കെ. സജിത്ത്, ഇ. സുബീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.