പയ്യന്നൂർ: 14 വർഷങ്ങൾക്കുശേഷം പെരുങ്കളിയാട്ടം നടക്കുന്ന തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടിയേറ്റാനുള്ള നിയോഗം കാനായി നോർത്തിലെ ഏഴോക്കാരൻ സുരേശന്. കോലക്കാരനെ ക്ഷേത്രനടയിൽ നടന്ന വരച്ചുവെക്കൽ ചടങ്ങിൽ പ്രശ്നചിന്തയിലൂടെയാണ് കണ്ടെത്തിയത്. തെയ്യം കലാകാരൻ ബാലൻ നേണിക്കത്തിെൻറയും രോഹിണിയുടെയും മകനാണ്. 21ാം വയസ്സിൽ മുത്തപ്പൻ കെട്ടിയാണ് സുരേശൻ തെയ്യം കലാകാരനായത്. തുടർന്ന് പുതിയ ഭഗവതി, വെള്ളാരങ്ങര ഭഗവതി, പൂമാരൻ, നരമ്പിൽ ഭഗവതി തുടങ്ങി നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടി. ആദ്യമായാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി തലയിലേറ്റാനുള്ള ഭാഗ്യം ലഭിക്കുന്നത്. തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേതത്തിൽ രണ്ട് തവണ ഭഗവതിയുടെ കോലധാരിയായിരുന്നു ഇദ്ദേഹത്തിെൻറ പിതാവ് ബാലൻ നേണിക്കം. കോലധാരിയായി തെരഞ്ഞെടുക്കപ്പെട്ട സുരേശൻ പെരുങ്കളിയാട്ടം കഴിയുന്നതുവരെ ക്ഷേത്രത്തിനു സമീപത്ത് പ്രത്യേകം തയാറാക്കിയ കുച്ചിലിനകത്ത് വ്രതാനുഷ്ഠാനങ്ങളോടെ കഴിയും. ഭാര്യ: രമ. മക്കൾ: ശ്രീശിവ, ശ്രീഹരി. ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് ഒരുമണിക്കാണ് ഭഗവതിയുടെ തിരുമുടി നിവരൽ. രാവിലെ ക്ഷേത്രം സ്ഥാനികരുടെയും കോയ്മമാരുടെയും ക്ഷേത്രാചാര്യന്മാരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ വരച്ചുവെക്കൽ ചടങ്ങ് നടന്നു. ജന്മാവകാശിയായ കോട്ടൂർ ജനാർദനൻ ജ്യോത്സ്യർ, പണ്ഡിറ്റ് സദനം നാരായണൻ, എ.വി. മാധവ പൊതുവാൾ, കൊയോങ്കര കെ. സുരേഷ്, ചെറുവത്തൂർ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിെൻറ ഭാഗമായി നടക്കുന്ന വരച്ചുവെക്കൽ തായിനേരി മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി സുരേശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.