ഹൈ​കോടതി അനുകൂല ഉത്തരവ്​ നൽകി: പരപ്പ ക്വാറി വീണ്ടും തുറന്നു

ആലക്കോട്: ജനകീയ സമരത്തെ തുടർന്ന് രണ്ടുവർഷമായി അടഞ്ഞുകിടന്ന പരപ്പ ക്വാറി തുറന്നു പ്രവർത്തിക്കാൻ ഹൈകോടതിയുടെ അനുകൂല ഉത്തരവ്. തുടർന്ന് കഴിഞ്ഞ ദിവസം മുതൽ ക്വാറി പ്രവർത്തനം പുനരാരംഭിച്ചു. നെടുവോട്- പരപ്പ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തിയത്. ഇതി​െൻറ ഫലമായി ക്വാറി പൂട്ടുകയും ചെയ്തു. ഇതിനിടയിൽ രാഷ്ട്രീയ പാർട്ടികൾ ഇടെപട്ട് ക്വാറി വിരുദ്ധ സമരം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന് ശേഷമാണ് ക്വാറി തുറക്കാൻ അനുകൂലമായി ഹൈകോടതി വിധി വന്നത്. പാരിസ്ഥിതിക അനുമതി ഉൾപ്പെടെ എല്ലാവിധ ലൈസൻസുകളും തങ്ങൾക്ക് ലഭിച്ചതായി ക്വാറി മാനേജ്മ​െൻറ് ഹൈകോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് ക്വാറി തുറക്കാൻ ഹൈകോടതി അനുമതി നൽകിയത്. ചാരായ കേസിൽ തടവും പിഴയും ആലക്കോട്: വിൽപനക്കായി കടത്തിയ രണ്ടുലിറ്റർ ചാരായം പിടികൂടിയ കേസിലെ പ്രതിയെ ഒരുവർഷം തടവിനും ഒരുലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. കൊട്ടയാട് പാലുംചീത്തയിലെ ദാമോദരനെയാണ് കണ്ണൂർ സെഷൻസ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിന് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ദിനേശൻ അറസ്റ്റ് ചെയ്ത കേസിലാണ് ശിക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.