സ്‌കൗട്ട് ആൻഡ്​ ഗൈഡ്‌സ് ജില്ല റാലി 19 മുതൽ

മട്ടന്നൂര്‍: ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് തലശ്ശേരി ജില്ല അസോസിയേഷന്‍ ജില്ല റാലി വിവിധ പരിപാടികളോടെ വെള്ളിയാഴ്ച മുതല്‍ മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു മുഖ്യാതിഥിയായിരിക്കും. വൈകീട്ട് ആറിന് ട​െൻറ് നിര്‍മാണം, തുടര്‍ന്ന് ക്യാമ്പ് ഫയർ. ശനിയാഴ്ച രാവിലെ 10ന് അഡ്വഞ്ചര്‍ ബേസ് ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടക്കുന്ന പാചക മത്സരം രമണി പുതുക്കുടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന നോളജ് ഹണ്ടിങ്, ഫ്ലവര്‍ അലങ്കാരം, എക്‌സിബിഷന്‍, കബ് ബുള്‍ബുള്‍ ബണ്ണീസ്, മുന്‍ സ്‌കൗട്ടേര്‍സ് ഗൈഡേര്‍സ് മീറ്റ്, പയനീയറിങ് പ്രോജക്ട്, പെജൻറ് ഷോ, നൃത്തനിശ എന്നിവ സി. അനൂപ് കുമാര്‍, എ.പി. അംബിക, സി. ഉഷ, ജി. മണീന്ദ്രന്‍, സി.കെ. സുനില്‍ കുമാര്‍, സി. വിജയലക്ഷ്മി, കെ. യതീന്ദ്രദാസ്, ചൈത്ര തെരേസ ജോണ്‍, കൃഷ്ണ കുമാര്‍ കാഞ്ഞിലേരി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ഇ.പി. ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സംസ്ഥാന ട്രെയിനിങ് കമീഷണര്‍ എം. വസന്ത ടീച്ചര്‍, ജില്ല സെക്രട്ടറി പി. ബിജോയ്, ഡെപ്യൂട്ടി കമീഷണര്‍ രമണി പുതുക്കുടി, അസി. ഡെപ്യൂട്ടി കമീഷണര്‍ സി. ഗോപിനാഥ്, സി.പി. സനല്‍ ചന്ദ്രന്‍, വി.സി. മിനി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.