യുവതിയുടെ ആത്മഹത്യ: ഭർത്താവിന് തടവും പിഴയും

പയ്യന്നൂർ: സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് കഠിനതടവും പിഴയും. ആലക്കോട്ടെ ടാപ്പിങ് തൊഴിലാളി ചാലിൽ ജോസിനെയാണ് (46) പയ്യന്നൂർ അസിസ്റ്റൻറ് സെഷൻസ് കോടതി 11 വർഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചത്. 1999 ജൂൺ ഒന്നിന് ജോസി​െൻറ ഭാര്യ വയത്തൂരിലെ റോസമ്മ (27) ഭർതൃവീട്ടിൽ വിഷംകഴിച്ച് മരിച്ച സംഭവത്തിലാണ് ശിക്ഷ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് റോസമ്മയെ പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പീഡനവിവരമറിഞ്ഞ് റോസമ്മയെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ ജോസി​െൻറ വീട്ടിലെത്തിയെങ്കിലും അനുവദിച്ചില്ലത്രെ. ഇതേതുടർന്ന് തൊട്ടടുത്ത ദിവസം ജോസ് ജോലിക്കുപോയശേഷം റോസമ്മ വിഷംകഴിച്ച് മരിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ ഒരു മാസത്തിനുശേഷമാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.