പയ്യന്നൂര്‍:- 2017--18 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തിലെ സ്വാമിമുക്ക്-പുത്തൂര്‍-പെരളം-കിഴക്കേക്കര -പടിഞ്ഞാറേക്കര-വെള്ളൂര്‍--ആലിന്‍കീഴില്‍ റോഡ് മെക്കാഡം ടാറിങ്ങിന് പൊതുമരാമത്ത് വകുപ്പില്‍നിന്ന് ഒമ്പതു കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി സി. കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ആധുനിക രീതിയിലുള്ള നാചുറല്‍ റബര്‍ മോഡിഫൈഡ് ബിറ്റുമിന്‍ ഉപയോഗിച്ചുള്ള അവസാന ലയര്‍ നിർമാണരീതിയിലാണ് ടാറിങ് നടത്തുക. നിലവിലുള്ള റോഡ് അഞ്ചര മീറ്റര്‍ വീതിയില്‍ മെക്കാഡം നടത്തുന്നതോടൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രൈനേജ് നിർമിക്കുകയും കള്‍വര്‍ട്ടുകള്‍ പുതുക്കിപ്പണിയുകയും ചെയ്യും. സാങ്കേതിക നടപടികള്‍ പെെട്ടന്ന്‍ പൂര്‍ത്തിയാക്കി പ്രവൃത്തി നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.