ശ്രീകണ്ഠപുരം: ഇടപാടുകൾ കുറെഞ്ഞന്നപേരിൽ മലയോരമേഖലയിലെ മൂന്നു കെ.എസ്.എഫ്.ഇ ബ്രാഞ്ച് പൂട്ടി. കാർത്തികപുരം, നടുവിൽ, കീഴ്പള്ളി എന്നീ ബ്രാഞ്ചുകളാണ് പൂട്ടിയത്. ബ്രാഞ്ചുകൾ ലാഭത്തിലാക്കാനുള്ള നടപടികളൊന്നും ആലോചിക്കാതെയാണ് പൂട്ടാൻ മാസങ്ങൾക്കുമുമ്പ് കെ.എസ്.എഫ്.ഇ റീജനൽ ഡയറക്ടർ ഉത്തരവിറക്കിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് ഏറെ കൊട്ടിഘോഷിച്ച് നിരവധി ബ്രാഞ്ചുകൾ കെ.എസ്.എഫ്.ഇ ആരംഭിച്ചത്. കേരള കോൺഗ്രസ്-എം സംസ്ഥാന ജന. സെക്രട്ടറി പി.ടി. ജോസ് ആയിരുന്നു അന്ന് ചെയർമാൻ. കമ്പ്യൂട്ടർവത്കരണ പ്രവൃത്തിയും എല്ലായിടത്തും ആരംഭിച്ചിരുന്നു. പുതിയ ബ്രാഞ്ചുകളിൽ ബിസിനസ് ഏറ്റവും കുറഞ്ഞവയാണ് പൂട്ടിയത്. കാർത്തികപുരം, നടുവിൽ, കീഴ്പള്ളി എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ അടച്ചുപൂട്ടിയതോടെ ഇടപാടുകാരെ യഥാക്രമം ആലക്കോട്, ശ്രീകണ്ഠപുരം, കരിക്കോട്ടക്കരി എന്നിവിടങ്ങളിലെ ഓഫിസുകളിലേക്ക് മാറ്റി. ഇത് ഇടപാടുകാർക്ക് ഏറെ ദുരിതമുണ്ടാക്കും. വൻ ലാഭത്തിലായിരുന്ന സ്ഥാപനം നിരവധി ശാഖകൾ തുടങ്ങിയതോടെ ബിസിനസ് വ്യാപിപ്പിക്കാനാവാതെ നഷ്ടത്തിലായെന്നാണ് പറയുന്നത്. ലക്ഷങ്ങൾ മുടക്കിയാണ് ഓരോ ബ്രാഞ്ചും ആരംഭിച്ചെന്നതിനാൽ അടച്ചുപൂട്ടിയപ്പോൾ വൻ നഷ്ടമാണ് നേരിട്ടത്. ജീവനക്കാരെയും ഉപകരണങ്ങളും മറ്റിടങ്ങളിലേക്ക് മാറ്റി. പുതിയ ശാഖകളിൽ ചേർത്ത ഇടപാടുകാരുടെ ചിട്ടി, ശാഖ പൂട്ടിയതിനു പിന്നാലെ മറ്റിടങ്ങളിലേക്ക് മാറ്റിയത് ഏറെ പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.