സംഘാടകസമിതി ഓഫിസ് ഉദ്​ഘാടനം

മട്ടന്നൂർ: കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനത്തി​െൻറ സംഘാടകസമിതി ഓഫിസ് മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങി. മട്ടന്നൂർ-കണ്ണൂർ റോഡിൽ റൂറൽ ബാങ്ക് കെട്ടിടത്തിൽ ആരംഭിച്ച ഓഫിസ് മട്ടന്നൂർ നഗരസഭ ചെയർപേഴ്സൻ അനിത വേണു ഉദ്ഘാടനം ചെയ്തു. ഈ മാസം 22, 23 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. 22ന് വൈകീട്ട് ഘോഷയാത്രയും പൊതുസമ്മേളനവും ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കും. 23ന് രാവിലെ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രതിനിധിസമ്മേളനം നടക്കും. യോഗത്തിൽ സി.ഒ.എ ജില്ല പ്രസിഡൻറ് പ്രിജേഷ് അച്ചാണ്ടി അധ്യക്ഷത വഹിച്ചു. പി. ശശികുമാർ, എൻ.കെ. ദിനേശൻ, അനിൽ മംഗലത്ത്, എം.ആർ. രജീഷ്, കെ. പ്രമോദ്, കെ.ഒ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി ജില്ലതല ചിത്രരചനാമത്സരം, മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, ജില്ലതല കവിതപാരായണ മത്സരം, സാന്ത്വനപരിചരണം എന്നിവ വിവിധ സ്ഥലങ്ങളിലായി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.