കണ്ണൂർ: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ കണ്ണൂരിൽ കണ്ടെത്തിയ നാല് മൃതദേഹങ്ങളിൽ രണ്ടെണ്ണം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറി. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച രണ്ട് മൃതദേഹങ്ങളാണ് ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറത്തെ തലവിള ഹൗസിൽ ജോയ് (34), കന്യാകുമാരി ചിന്നതുറയിലെ മരിയാദാസൻ (62) എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്കു കൈമാറിയത്. മാതാവിെൻറ ഡി.എൻ.എ പരിശോധന ഫലവുമായി സാമ്യം കണ്ടെത്തിയതിനെ തുടർന്നാണ് ജോയിയുടെ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കളെ അറിയിച്ചത്. പിതാവ്: പരേതനായ ജറോൺ. മാതാവ്: സെലിൻ. ഭാര്യ: അൽഫോൺസ. സഹോദരി: പ്രിയ. ജോയിക്കൊപ്പം കടലിൽ പോയിരുന്ന റോബർട്ട്, ഗിൽബർട്ട്, സേസ്ടിമ എന്നിവർ സുരക്ഷിതരായി തിരിച്ചെത്തിയിരുന്നു. പിതാവ് ധർമപിള്ളെയുടെ ഡി.എൻ.എ സാമ്പിൾ പരിശോധനയിലൂടെയാണ് മരിയാദാസിെൻറ മൃതദേഹം തിരിച്ചറിഞ്ഞത്. ഭാര്യ: ലുക്കാസ് മേരി. മക്കൾ: മെറിൻ മെേൻറാ, സറിൻ, ഹെറിൻ, നീനു, നീതു. മരുമക്കൾ: ജോസ് ആൻറണി, ജോൺ മോഹൻ, ഡെൻസസ്, രാഹുൽ, സൂര്യ. ഇളയമകൾ നീതുവിെൻറ വിവാഹം നവംബറിലാണ് നടന്നത്. ഇതിനുശേഷം ആദ്യമായി മരുമകനോടൊപ്പം മത്സ്യബന്ധനത്തിന് പോയദിവസമാണ് മരിയാദാസ് അപകടത്തിൽപെട്ടത്. മരിയാദാസിനൊപ്പം കടലിൽ പോയ ജോസ് ആൻറണി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കണ്ണൂർ തഹസിൽദാർ വി.എം. സജീവെൻറ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ടോടെ മൃതദേഹങ്ങൾ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി. ഏഴിമല ഭാഗത്തുനിന്നാണ് കടലിൽ ഒഴുകിനടന്ന മൃതദേഹങ്ങൾ തിരച്ചിൽ സംഘത്തിന് കിട്ടിയത്. അടുത്തടുത്ത ദിവസങ്ങളിൽ കണ്ടുകിട്ടിയ നാലു മൃതദേഹങ്ങളും ആഴ്ചകളായി ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.