ഇരിട്ടി: ക്രഷർ ഉടമകൾ ക്രഷർ ഉൽപന്നങ്ങൾക്ക് ഭീമമായ വില ഈടാക്കുന്നത് പിൻവലിക്കണമെന്നും വില ഏകീകരിക്കാൻ ജില്ല ഭരണകൂടം നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് തോമസ് വർഗീസ് ആവശ്യപ്പെട്ടു. കലക്ടർ യോഗം വിളിച്ചുചേർത്ത് മാർച്ച് 31വരെ വിലവർധിപ്പിക്കരുതെന്ന് തീരുമാനമെടുത്തിട്ടും ഏകപക്ഷീയമായി ക്രഷർ ഉടമകൾ ഉൽപന്നങ്ങളുടെ വിലകൂട്ടിയത് അംഗീകരിക്കാനാവില്ല. സംസ്ഥാനത്ത് മറ്റ് ജില്ലകളിലില്ലാത്ത വിലയാണ് കണ്ണൂരിലെ ക്രഷർ ഉൽപന്നങ്ങൾക്ക് ഈടാക്കുന്നത്. നിർമാണമേഖല സ്തംഭിച്ച സാഹചര്യത്തിൽ അന്യായ വിലവർധന പിൻവലിക്കാൻ ക്രഷർ ഉടമകൾ തയാറാവണമെന്ന് തോമസ് വർഗീസ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.