2017ൽ മണല്‍കടത്തിനെതിരെ 1297 കേസുകൾ; 604 പിടികിട്ടാപ്പുള്ളികൾ അറസ്​റ്റിലായി

കാസർകോട്: ജില്ലയിൽ അനധികൃത മണല്‍കടത്തിനെതിരെ 2017ല്‍ പൊലീസ് രജിസ്റ്റർചെയ്തത് 1297 കേസുകൾ. സർവകാല റെക്കോഡാണിതെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. 2016ല്‍ 700, 2015ല്‍ 435, 2014ല്‍ 647, 2013ല്‍ 719 കേസുകൾ വീതമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017ല്‍ 604 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ്ചെയ്തു. ഇതിൽ ലുക്ക്ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതി​െൻറ അടിസ്ഥാനത്തില്‍ ഡൽഹി, ഹൈദരാബാദ്, മംഗളൂരു, ബംഗളൂരു, ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളില്‍ അറസ്റ്റ്ചെയ്തവരും ഉൾപ്പെടുന്നു. 2016ല്‍ 591, 2015ല്‍ 620, 2014 ല്‍ 546 എന്നിങ്ങനെയാണ് മുൻവർഷങ്ങളിൽ അറസ്റ്റിലായ പിടികിട്ടാപ്പുള്ളികളുടെ എണ്ണം. 2017ല്‍ 50 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഇതില്‍ 59 പ്രതികളെ അറസ്റ്റ്ചെയ്തു. 115 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.