പാർട്ടിപ്രവർത്തനമെന്നാൽ 'ഭാരത് മാതാ കീ ജയ്' അലർച്ചയല്ല - -അമിത് ഷാ മംഗളൂരു: പാർട്ടിപ്രവർത്തനമെന്നാൽ ഭാരത് മാതാ കീ ജയ് അലർച്ചയാണെന്ന ധാരണ നേതാക്കളും പ്രവർത്തകരും ഉപേക്ഷിക്കണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാ പറഞ്ഞു. കഠിനമായ പ്രയത്നത്തിലൂടെ മാത്രമേ വിജയലക്ഷ്യം കൈവരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഉഡുപ്പിയിൽ നവശക്തികേന്ദ്ര സോഷ്യൽമീഡിയ ഗ്രൂപ്പും ഉഡുപ്പി ജില്ല കമ്മിറ്റി വെബ്സൈറ്റും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. െയദ്യൂരപ്പക്ക് 23 ഫോർമുലകൾ സമർപ്പിച്ചിരുന്നു. എന്നാൽ, അത് നടപ്പാക്കിയില്ല. കർണാടകയുടെ ചുമതല താൻ നേരിട്ട് ഏറ്റെടുത്ത് ജനങ്ങളിലേക്ക് ഇറങ്ങുകയാണോ വേണ്ടത്? ഉഡുപ്പി ഉൾപ്പെട്ട അവിഭക്ത ദക്ഷിണ കന്നട, ഉത്തര കന്നട, കുടക്, ശിവമോഗ, ചിക്കമഗളൂരു എന്നിവയാണ് പാർട്ടി പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയ നവശക്തി ജില്ലകൾ. അടുത്തമാസം മൂന്നിന് ഈ ജില്ലകളിൽ പ്രാദേശികതലത്തിൽ കാമ്പയിൻ നടത്തും. അടുത്ത രണ്ടുമാസം പാർട്ടിപ്രവർത്തകർ വിശ്രമരഹിതരാവണമെന്നും ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.