പ്രതിഷേധ മനുഷ്യശൃംഖല തീർത്തു

തളിപ്പറമ്പ്: കേന്ദ്രസര്‍ക്കാറി​െൻറ ജനദ്രോഹ -തൊഴിലാളിവിരുദ്ധ ബജറ്റില്‍ പ്രതിഷേധിച്ച് ഇടത് ട്രേഡ് യൂനിയന്‍ - സര്‍വിസ് സംഘടന ഐക്യസമിതിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ദേശീയപാതയോരത്ത് മനുഷ്യശൃംഖല തീര്‍ത്തു. കേന്ദ്ര ബജറ്റി​െൻറ കോപ്പി കത്തിച്ച് മനുഷ്യശൃംഖലയില്‍ പങ്കെടുത്തവര്‍ പ്രതിഷേധജ്വാല തീര്‍ത്തു. തൊഴിലാളികളും ജീവനക്കാരും അണിനിരന്ന മനുഷ്യശൃംഖല സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ. മനോഹരന്‍ ഉദ്ഘാടനംചെയ്തു. ടി.വി. ജയകൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ആർ.സി. നായര്‍ അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി നേതാവ് ശശീന്ദ്രന്‍ മുള്ളങ്കണ്ടി സംസാരിച്ചു. കെ. കരുണാകരന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.