കണ്ണൂര്‍: ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷൻ പ്രഥമ സംസ്ഥാന പ്രതിനിധിസമ്മേളനം ശനിയാഴ്ച കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലാണ് പരിപാടി. മലയാളികളായ പ്രവാസികളെയും മുന്‍ പ്രവാസികളെയും ജാതിമത രാഷ്ട്രീയഭേദമന്യേ കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അസോസിയേഷന്‍ ആരംഭിച്ചതെന്ന് സംസ്ഥാന പ്രസിഡൻറ് ഹാഷിം മുണ്ടോൻ പറഞ്ഞു. അംഗത്വവിതരണവും ശനിയാഴ്ച നടക്കും. പ്രവാസികളുടെയും തിരിച്ചുവന്ന മുന്‍ പ്രവാസികളുടെയും എല്ലാവിധ പ്രശ്‌നപരിഹാരങ്ങള്‍ക്കും 14 ജില്ലകളിലും ഹെല്‍പ് ഡെസ്‌ക് തുടങ്ങുമെന്ന് അവർ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ എം. നിസാമുദ്ദീന്‍, ഹസീബ്ഹസ്സന്‍, സക്കറിയ, പ്രസന്നകുമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.