കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം

ഇരിട്ടി: 19 മുതൽ 24 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുടയൂർ മന കുബേരൻ നമ്പൂതിരിപ്പാട് ക്ഷേത്രകർമങ്ങൾക്ക് കാർമികത്വം വഹിക്കും. ഉത്സവത്തി​െൻറ ഭാഗമായി 19ന് വൈകീട്ട് 4.30ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറനിറക്കൽ ഘോഷയാത്ര നടക്കും. തുടർന്ന് ആചാര്യവരണം, മുളയിടൽ, 7.30ന് കൊടിയേറ്റ്, 8.30ന് സാംസ്കാരിക സമ്മേളനം, കലാപ്രതിഭകളെ ആദരിക്കൽ, 9.30ന് ചിലങ്ക നാട്യഗൃഹം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും. 20ന് വൈകീട്ട് 6.30ന് തിരുനൃത്തം, 7.30ന് തായമ്പക, 8.30ന് സാംസ്കാരിക സമ്മേളനം, അഡ്വ. എ.വി. കേശവ​െൻറ പ്രഭാഷണം, 9.30ന് പ്രദേശവാസികളായ കലാപ്രതിഭകളുടെ കലാപരിപാടികൾ എന്നിവ നടക്കും. 21ന് വൈകീട്ട് തിരുനൃത്തം, തുടർന്ന് ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, ഒമ്പതുമണിക്ക് പ്രാദേശിക പ്രതിഭകളുടെ കലാപരിപാടികൾ, 22ന് രാത്രി 6.30ന് തിരുനൃത്തം, 7.30ന് തായമ്പക, രാത്രി 8.30ന് സാംസ്കാരിക സമ്മേളനത്തിൽ ബാലഗോകുലം സംസ്ഥാന െസക്രട്ടറി എൻ.വി. പ്രജിത്തി​െൻറ പ്രഭാഷണം, 9.30ന് 'കുടുംബനാഥ​െൻറ ശ്രദ്ധക്ക്' നാടകം, പ്രതിഷ്ഠ ദിനമായ 23ന് രാവിലെ പ്രതിഷ്ഠാദിന പൂജ, രാത്രി എട്ടിന് പള്ളിവേട്ട, തിരിച്ചെഴുന്നള്ളത്തിനുശേഷം 9.30ന് ഗംഗാജ്യോതി സമർപ്പണം എന്നിവ നടക്കും. സമാപനദിവസമായ 24ന് രാവിലെ 10ന് നടക്കുന്ന മാതൃശക്തി സംഗമം ---------ശുശീല ജയൻ---------------------- ഉദ്ഘാടനംചെയ്യും. കെ.വി. ദേവകി ടീച്ചർ അധ്യക്ഷതവഹിക്കും. പ്രഫ. വി.ടി. രമ മുഖ്യഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡൻറ് പി.എൻ. കരുണാകരൻ മാസ്റ്റർ, െസക്രട്ടറി എം. ഹരീന്ദ്രനാഥ്‌, ഭാരവാഹികളായ ടി.പി. വിജയൻ, കെ. കുഞ്ഞിനാരായണൻ, പി. മാധവൻ, സതീഷ് ബാബു, കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.